കർണ്ണാടക: പൂക്കൾക്ക് ഇത്തവണ വില അല്‍പം കൂടും.ഗുണ്ടൽ പേട്ടിൽ മഴ കുറഞ്ഞതിനാൽ ഇത്തവണ വിളവും കുറഞ്ഞതാണ് വില കൂടാന്‍ കാരണം.അതുകൊണ്ടുതന്നെ ധാരാളം മഴ ലഭിച്ചാല്‍ ചെണ്ടുമല്ലി പൂക്കള്‍ക്ക് വലുപ്പം കൂടും. ഇതു വഴി വിളവും.ഏഴു മുതല്‍ പത്തു തവണ വരെ പൂക്കള്‍ വെട്ടിയെടുക്കാം. എന്നാല്‍ ഇക്കുറി ഇത് അഞ്ചു മുതല്‍ ഏഴു തവണ വരെയാണ് പരമാവധി. വലുപ്പം കുറയുന്നതിനാല്‍ തൂക്കവും കുറയും.അതു കൊണ്ടുതന്നെ ഇത്തവണത്തെ കൃഷി ഇവര്‍ക്ക് നഷ്ടമാണ്.ഏക്കര്‍ കണക്കിന് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയുള്ളത്. പെയിന്റു കമ്ബനികള്‍ക്ക് നല്‍കാനാണ് മുഖ്യമായും ഇവര്‍ കൃഷിയിറക്കുന്നത്.വലിയ പൂക്കള്‍ കമ്ബനികള്‍ കൊണ്ടു പോകും. കിലോയ്ക്ക് ആറു രൂപയാണ് വില.എന്നാല്‍ ഓണക്കാലത്തെ പത്തു ദിവസം പൂക്കള്‍ക്ക് വില കൂടും. പതിനഞ്ചു മുതല്‍ ഇരുപതു രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കും. മഞ്ഞ ചെണ്ടു മല്ലിക്കാണെങ്കില്‍ ഇത് 35 മുതല്‍ നാല്‍പത് രൂപ വരെയാണ് കിട്ടുക