മസ്‌കത്ത് : ജി സി സിയിലെ പ്രമുഖ ഭക്ഷ്യോത്പന്ന വിതരണക്കാരായ ജെ എം ഫുഡ്‌സ് ഷെഫ് ടേബിളിനോടനുബന്ധിച്ച് പ്രൊഡക്ട് ലോഞ്ചിംഗ് സംഘടിപ്പിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ഭക്ഷ്യ ഉത്പന്നങ്ങളായ ‘മറിയ ബ്രിസാര്‍ഡ്’ സിറപ്പുകള്‍, ബിയോണ്ട് മീറ്റ്, ദി പ്ലാന്റ് ബേസ്ഡ് ബര്‍ഗേഴ്സ്, ആര്‍ട്ടോണിക് ബ്രാന്‍ഡുകളുടെ ഓര്‍ഗാനിക് വാട്ടര്‍, ഓര്‍ഗാനിക് ഫ്‌ളെവേര്‍ഡ് സോഡാ മിക്‌സേഴ്ര്‍സ്, കോഫ് മാന്‍സ് ഫ്രഞ്ച് ഫ്രെയ്‌സ എന്നിവയാണ് പുതുതായി ലോഞ്ച് ചെയ്തത്. ദുബൈ ആസ്ഥാനമായ ജെ എം ഫുഡ്‌സിന് ജി സി സി രാജ്യങ്ങളിലായി രണ്ടായിരത്തോളം പ്രീമിയം ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലുണ്ട്. ഒമാന്‍ ഏവിയേഷന്‍ കാറ്ററിംഗ് സി ഇ ഒ തോമസ് ഗ്രീസെര്‍, ഷെല്‍ ഓമന്‍ ഫുഡ് ആന്റ് ബീവറേജ് കാറ്റഗറി മാനേജര്‍ സാക്കര്‍ സുല്‍ത്താന്‍ അല്‍ ഹാജരി, കൂടതെ ഒമാനിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ എക്‌സിക്യൂട്ടീവ് ഷെഫുമാര്‍ പര്‍ച്ചേസ് മാനേജര്‍മാര്‍ എന്നിവരും ഷെഫ് ടേബിളിനോട് അനുബന്ധിച്ചുള്ള പ്രൊഡക്ട് ലോഞ്ചില്‍ പങ്കെടുത്തു.
ജെ എം ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ജെ എസ്, കൊമേഴ്ഷ്യല്‍ മാനേജർ മൈക്കിള്‍ കൂക്ക്, ഒമാന്‍ ഓപ്പറേഷന്‍സ് ഹെഡ് ഷെഫ് തോമസ് ഉമ്മന്‍ എന്നിവര്‍ ഇതോടനുബന്ധിച്ച് പ്രൊഡക്ട് ലോഞ്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.