ജോലി വാഗ്ദാനം ചെയ്തു മയക്കു മരുന്ന് കടത്തൽ : പ്രവാസിക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചു

മനാമ: മയക്കുമരുന്ന് കടത്തുന്നതിനിടെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായ പ്രവാസി യുവാവിനെതിരെ വിചാരണ നടപടികൾ ആരംഭിച്ചു . ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ കഴിഞ്ഞ ജൂലൈ 22നാണ് 42 വയസുള്ള പ്രവാസിയെ പോലീസ് പിടികൂടിയത് . പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ എക്സ് റേ പരിശോധനയില്‍ ഇയാള്‍ വയറ്റില്‍ ഗുളിക കണ്ടെത്തിയിരുന്നു . ഏകദേശം 30,000 ബഹ്റൈനി ദിനാര്‍ (65 ലക്ഷം ഇന്ത്യന്‍ രൂപ) വില മതിക്കുന്ന മയക്കു മരുന്നാണിത് .തുടർ പരിശോധനയിൽ ക്രിസ്റ്റല്‍മെത്ത് അടങ്ങിയ 61 ക്യാപ്‍സൂളുകള്‍ ആണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതെന്ന്
കണ്ടെത്തി . സൽമാനിയ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഗുളിക പുറത്തെടുത്തിരുന്നു . 1000 ദിനാറും ജോലിയുമാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട് .
. കേസിന്റെ വിചാരണ ഓക്ടോബര്‍ 11ലേക്ക് കോടതി മാറ്റിവെച്ചു.