ഒമാൻ : ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു . റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ റിസോഴ്സ് വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ജോയിന്‍റ് ഓപറേഷൻസ് സെൻറർ . അടിയന്തര യാത്രകൾക്കും മറ്റും ആവശ്യമുള്ളവർക്ക് 1099 എന്ന നമ്പറിൽ ബന്ധപ്പെടാം . മസ്കത്ത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ കേന്ദ്രവും ലോക്ഡൗൺ കാലയളവിൽ പ്രവർത്തിക്കും. യാത്രക്കാർ യാത്രാരേഖകൾ ഹാജരാക്കണം .ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് വെക്തമാക്കിയിട്ടുണ്ട്