ബഹ്‌റൈൻ : ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്കും ബഹ്‌റൈനും ഒരുപോലെ അഭിമാനമായി അങ്കമാലിക്കാരൻ ജോജൻ ജോൺ .ബാട്മിന്റനിൽ ഇന്ത്യയ്ക്ക് സ്വർണം നേടിയ മത്സരത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ഇന്ത്യക്ക് മാത്രമല്ല പോറ്റമ്മയായ ബഹ്‌റൈനും അഭിമാനമായി മാറിയിരിക്കുകയാണ് ജോജൻ ജോൺ എന്ന ബഹ്‌റൈൻ പ്രവാസി.ബാഡ്മിന്റൻ ഫൈനൽ സർവീസ് ജഡ്ജ് ആയും സെമി ഫൈനൽ മത്സരത്തിന് അമ്പയർ ആയി പ്രവർത്തിച്ചിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബ്ബിലും മറ്റും നിരവധി ബാഡ്മിന്റൺ മത്സരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് . ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ അംഗീകാരമുള്ള അമ്പയർ കൂടിയായ ജോജൻ ഇതിനോടകം കഴിഞ്ഞ പത്തു വർഷങ്ങളായി വിവിധ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ബഹ്‌റൈനെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.ഈ മേഖലയിൽ നിരവധി ബഹുമതികൾ ഇതിനോടകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എറണാകുളം അങ്കമാലി കരയാംപറമ്പിൽ ആറുകാട്ടിൽ ജോൺ തമ്പിയുടെ മകനാണ് ജോജൻ.ഭാര്യ മിനി. സച്ചിൻ, സ്റ്റീവൻ,സാന്ദ്ര എന്നിവർ മക്കളാണ്. കഴിഞ്ഞ ഇരുപതു വര്ഷങ്ങളായി ബഹ്‌റൈൻ പ്രവാസിയാണ് ജോജൻ.കോൺട്രാക്ടിങ് കമ്പനിയായ ദനാത് അവാൽ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനാണ് ജോജൻ.