ബഹ്റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണപ്രകാരം ജോർദാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബിഷർ ഖസാവ്നെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും ബഹ്റിനിൽ എത്തി . ബഹ്റൈൻ-ജോർദാൻ സംയുക്ത ഉന്നത സമിതിയുടെ അഞ്ചാമത്തെ യോഗം ഇതോടൊപ്പം നടക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡോ. ബിഷ്ർ ഖസാവ്നെയെ വിദേശകാര്യ മന്ത്രിയും കോൺവോയ് ഓഫ് ഓണർ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ-മന്നായ് എന്നിവർ ചേർന്ന് സ്വീകരിച്ചു.ബഹ്റൈനിലെ ജോർദാൻ അംബാസഡറും ഡിപ്ലോമാറ്റിക് കോർപ്സ് ഡീനുമായ റാമി സാലിഹ് റൈകാത്ത് അൽ അദ്വാൻ, ജോർദാനിലെ ബഹ്റൈൻ അംബാസഡർ അഹമ്മദ് യൂസിഫ് അൽ റുവൈ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹമദ് അൽ മഹ്മീദ് , ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും എന്നിവരും അദ്ദേഹത്തെ സ്വാഗതം ചെയ്തു.