പ്രളയ ദുരന്തം ജോയ് ആലുക്കാസ് 250 വീടുകൾ നിർമിച്ചു നൽകും

തൃശൂർ : പ്രളയം തകർത്തുകളഞ്ഞ കേരളത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതിയിൽ ഇരുനൂറ്റിഅൻപതു വീടുകളുടെ ജോയ്ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു .പതിനഞ്ചു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത് .ജോയ്ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട് .ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ മുഖേന ഓരോ വീടിനും ആറു ലക്ഷം രൂപ ചിലവഴിച്ചു ഇരുനൂറ്റിഅൻപതു വീടുകൾ നിർമിച്ചു നൽകാമെന്ന് ജോയ് ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്‌ടർ ജോളി ജോയ് ആലുക്കാസും പറഞ്ഞു .സന്തോഷം നിറയുന്ന വീടുകൾ അതാണ് ഞങ്ങളുടെ ലക്ഷ്യം .600 ചതുരശ്ര അടി വലുപ്പത്തിൽ രണ്ടു കിടപ്പു മുറികളും ഡൈനിങ് ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോൺക്രീറ്റ് വീടുകളാണ് നിർമിച്ചു നൽകുക .കേരളത്തിലെ പ്രളയ ബാധിത സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാത് പ്ലോട്ടുകൾക്കു അനിയോജ്യമായതുമായ വീടുകളാണ് വിദ്ധക്തരായ ആർകിടെക്റ്റുകളെ കൊണ്ട് രൂപകൽപ്പന ചെയ്തു നിർമിച്ചു നൽകുകയെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു .റീബിൽഡിങ്‌ കേരള എന്ന സർക്കാർ പദ്ധതിയ്ക്കും പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്കും കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം .പദ്ധതിയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു .
പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ നിന്നും ലഭുക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകാവുന്നതാണ് .ഈ അപേക്ഷകൾ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിയോഗിച്ച കമ്മറ്റി പഠിച്ചതിനു ശേഷം തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അർഹരെ കണ്ടെത്തി നിർമാണാനുമതി ലഭിച്ചയുടൻ വീടുകളുടെ നിർമാണ നടപടികൾ തുടങ്ങി ഉടൻ പൂർത്തീകരിച്ചു കൈമാറാനാണ് ലക്ഷ്യമിടുന്നത് .

കൂടുതൽ വിവരങ്ങൾക് — 0487 2329222 എന്ന നമ്പറില് ബന്ധപെടാം