മുവാറ്റുപുഴ:സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുൻ എംപി മലയാളി സമൂഹത്തിന് അപമാനമാണ് എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിഅഭിപ്രായപ്പെട്ടു.നൂറ് ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട സാമൂഹിക സേവകരിൽ നിന്നും ഇതുപോലുള്ള പ്രസ്താവനകൾ വരുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല.സിപിഎം നേതാക്കളും നേതൃത്വവും സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമല്ല.കേരളത്തിലെ സഹോദരിമാരുടെ മനസ്സിനെ ഇത് കുറച്ചൊന്നുമല്ല മുറിപെടുത്തുക.ഒരു കൂട്ടം ജനങ്ങളെ കാണുമ്പോൾ എന്തും വിളിച്ച് പറയുന്ന രീതി രാഷ്ട്രീയപ്രവർത്തകർക്ക് ചേർന്നതല്ല , ഇതിനു പൂർണ്ണ പിന്തുണ എംഎം മണിയുടെ ഭാഗത്തു നിന്നും കിട്ടുകയും ചെയ്തു.പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം,സെക്രട്ടറി ജോബി കുര്യാക്കോസ് ട്രഷർ മൈതീൻ പനക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു