ബഹ്റൈൻ : ജെടൂർ ആദ്യത്തെ ഓഫ്-റോഡ് വാഹനമായ ജെടൂർ ടി2 ബഹ്റൈനിൽ റോയൽ സറേ റിസോർട്ടിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. ഇബ്രാഹിം കെ കാനൂ (ഇ.കെ.കെ) ഡയറക്ടർ വലീദ് കാനൂ, ഇ.കെ.കെ ഡയറക്ടർ ഇസ കാനൂ, ഇ.കെ.കെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മൈക്ക് ബ്രൈറ്റ്മോർ, ജെടൂർ ഓട്ടോ പ്രതിനിധികൾ, ബഹ്റൈനിലെ ചൈനീസ് എംബസി ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ ഓഫിസിലെ കൗൺസിലർ ലി ബവാൻ ,ഫസ്റ്റ് സെക്രട്ടറി ചെൻ സുഹോങ്, സെക്കൻഡ് സെക്രട്ടറി വാങ് ഷെൻ എന്നിവർ പങ്കെടുത്തു.ആധുനിക സിസ്റ്റംങ്ങൾ ക്രമീകരിച്ചിരിക്കുന്ന വാഹനം നിരവധി നിറങ്ങളിൽ ലഭ്യമാണ് . ലോഞ്ച് ചടങ്ങിൽ ബേസ് മോഡലും ലക്ഷ്യൂറി മോഡലും അവതരിപ്പിച്ചിരുന്നു.