ബഹ്റൈൻ : ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ കുട്ടികൾക്കായ് പ്രത്യേകം പുറത്തിറക്കിയ ഡിസ്കൗണ്ട് കാർഡ് പ്രകാശനം ചെയ്തു. ഗൾഫ് മാധ്യമം’ കേരളീയ സമാജം ഹാളിൽ സംഘടിപ്പിച്ച ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ ദാർ അൽ ഷിഫാ ജനറൽ മാനേജർ അഹമ്മദ് ഷമീർ ജൂനിയർ കാർഡ് വിദ്യാർത്ഥിക്ക് നൽകി ചടങ്ങ് നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ദാർ അൽ ഷിഫാ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ അബ്ദുൽ നസീബ് , ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ,മറ്റു ഗൾഫ് മാധ്യമം സംഘാടകർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.