ദമ്മാം : ദമ്മാമിലെ കലാ സാഹിത്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കെ എം സി സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റും , സഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്റ്ററുമായ മുഹമ്മദ് കുട്ടി കോഡൂർ കല നന്മയ്ക്ക് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജസ്റ്റ് എ മിനിറ്റ് ( ജാം ക്രിയേഷൻസ് ) എന്ന കലാ സാംസ്ക്കാരിക കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു , . ജാം ക്രിയേഷന്റെ ബാനറിൽ സഈദ് ഹമദാനി വടുതല രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ഒറ്റയുടെ റിലീസിങ് ദേശിയ സംസ്ഥാന അവാർഡുകൾ നേടിയ ആളൊരുക്കത്തിന്റെയും അടുത്ത് പുറത്തിറങ്ങിയ സബാഷ് ചന്ദ്ര ബോസിന്റെയും നിർമാതാവും, മുതിർന്ന പ്രവാസിയുമായ ജോളി ലോനപ്പനും നിർവ്വഹിച്ചു .
ജനറൽ കൺവീനർ സുബൈർ പുല്ലാളൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരി മുഹമ്മദലി പീറ്റയിൽ കല നന്മയ്ക്ക് എന്ന ജാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സദസ്സിനെ പരിചയപ്പെടുത്തി.
പ്രമുഖ എഴുത്ത്കാരനും മാധ്യമം ദമ്മാം ബ്യുറോ ചീഫുമായ സാജിദ് ആറാട്ട് പുഴ , കൊസാമാ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ലേഡീസ് വിഭാഗം വൈസ് പ്രിൻസിപ്പാൾ സജിത എം സുരേഷ് എന്നിവർ ആശസകളർപ്പിച്ചു. ജോഷി ബാഷ അവതാരകനായി .
ശരീഫ് കൊച്ചി , സിദ്ധീഖ് ആലുവ ,റിനു അബൂബക്കർ ,മെഹബൂബ് മുടവൻ കാട്ടിൽ ,ബിനാൻ ബഷീർ ,റഊഫ് ചാവക്കാട് , ലിയാക്കത്തലി കണ്ണൂർ എന്നിവർ നേതൃത്വം നൽകി .