ജസ്റ്റിസ് മിനിസ്ട്രി, ഐ‌ ജി‌ എ ജുഡീഷ്യൽ സേവനങ്ങൾക്കായി ഏകീകൃത പേയ്മെന്റ് സേവനം ആരംഭിക്കുന്നു

ബഹ്‌റൈൻ : കോടതി, കേസ് സേവനങ്ങൾക്കായി bahrain . bh വഴി ഇലക്ട്രോണിക് പാക്കേജിൽ ലഭ്യമായ ജുഡീഷ്യൽ സേവനങ്ങൾക്കായി ഏകീകൃത പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്ന് യുസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ്, എൻ‌ഡോവ്‌മെൻറ്സ് ആൻഡ് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് (ഐ‌ജി‌എ)അറിയിച്ചു .
അഭിഭാഷകരിൽ നിന്നും വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളിൽ നിന്നുമുള്ള പങ്കാളികൾക്ക് നീതിന്യായ മന്ത്രാലയവുമായുള്ള ഇടപാടുകൾ പണം അടയ്‌ക്കാനുള്ള സംവിധാനം ഈ സേവനത്തിലൂടെ സാധ്യമാകും . വ്യവഹാരങ്ങളിൽ നിലനിൽക്കുന്ന കുടിശ്ശികകളുടെ വിവരങ്ങളും അവ അടക്കാനും ഉള്ള സംവിധാനം ഇതിലൂടെ സാധ്യമാകും . നീതിന്യായ മേഖലയിലെ ഇലക്ട്രോണിക് പരിവർത്തന പ്രക്രിയയ്ക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ഏകീകൃത പണമടയ്ക്കൽ സേവനമെന്ന് ജസ്റ്റിസ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ പറഞ്ഞു . ഈ സംവിധാനം വഴി പേയ്മെന്റ് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ എളുപ്പത്തിൽ ആക്കുമെന്നും അധികൃതർ വ്യക്തമാക്കി