കെ. സി. ഇ. സി. ആരോഗ്യ ശില്‍പ്പശാലയും ചിത്ര രചനാ മത്സരവും നടത്തി.

 മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ “ഹെൽപ് ടു സേവ് എ ലൈഫ് “എന്ന ശിൽപ്പശാലയും ചിത്ര രചനാ മത്സരവും കെ. സി. എ. ഹാളിൽ വച്ച് നടത്തപ്പെട്ടു.അപ്രതീക്ഷിതമായി മനുഷ്യരിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ, വൈദ്യ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ ഒരു ആംബുലൻസ് എത്തുന്നതിനു മുൻപായി കാഴ്ചക്കാരായി നിൽക്കാതെ ഉടൻ പ്രവർത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന/പുനരുത്തേജ്ജന ചികിത്സ നൽകുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആർക്കും എവിടെ വെച്ചും ചെയ്യാൻ കഴിയുന്നതുമാണ്.ഇതിനുള്ള പ്രത്യേക പരിശീലനം ശിൽപ്പാശാലയിൽ നൽകപ്പെട്ടു. കൈകൾ ഉപയോഗിച്ച് മാത്രം ഉത്തേജനം നൽകുന്ന ഈ രീതിയെ കുറിച്ച് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഇൻസ്‌ട്രക്ടർമാരായ ശ്രീമതി ഫ്രീഡ സെക്യൂറ, പ്രിൻസ് തോമസ്- ഒപ്പം സ്വയം പ്രേരിതമായ മെഷീനറികളുടെ സഹായത്തോടെ ഹൃദയത്തെ എങ്ങനെ ഉത്തേജിപ്പിക്കാം (AED) എന്നതിനെ പറ്റിയുള്ള ക്ലാസ്സുകളും നടത്തപ്പെട്ടു. ക്‌ളാസ്സുകൾ നയിച്ചത് ബയോ മെഡിക്കൽ എഞ്ചിനീയർമാരായ എഞ്ചിനീയർ ഏദെൽ അനീഷ് ജോസഫ്, ഷിനു സ്റ്റീഫൻ എന്നിവരുമാണ​‍്.

കെ. സി. ഇ. സി. ദേവാലയങ്ങളിലെ കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ ഡ്രോയിംഗ്, പെയ്ന്റിംഗ്, കളറിംഗ് തുടങ്ങി മൂന്ന്‍ വിഭാഗങ്ങളിലായിട്ടാണ്‌ മത്സരങ്ങള്‍ നടന്നത്. പ്രോഗ്രാമുകള്‍ക്ക് റവ. ഷാബു ലോറന്‍സ് കണ്‍വീനറായി സേവനം ചെയ്തു. പ്രസിഡണ്ട് റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന്‌ ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം അര്‍പ്പിച്ചു. റവ. ഫാദർ നോബിന്‍ തോമസ് ആശംസകളും നേര്‍ന്നു.

ചിത്രം അടിക്കുറിപ്പ്:- കെ. സി. ഇ. സി. നടത്തിയ ആരോഗ്യ ശില്‍പ്പശാലയുടെയും ചിത്ര രചനാ മത്സരത്തിനേയും ഉദ്ഘാടന ചടങ്ങില്‍ നിന്ന്‍. പ്രസിഡണ്ട് റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക്, റവ. ഷാബു ലോറന്‍സ്, റവ. ഫാദർ നോബിന്‍ തോമസ് എന്നിവരോടൊപ്പം ഭാരവാഹികള്‍.