കെ. സി. ഇ. സി. സ്വീകരണം നല്‍കി.

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) പുതിയ വൈസ് പ്രസിഡണ്ടുമാര്‍ക്ക് സ്വീകരണം നല്‍കി. ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ് വികാരി റവ. ഡേവിഡ് വി. ടൈറ്റസ്, ബഹ്‌റൈന്‍ മലയാളി സി. എസ്സ്. ഐ. പാരീഷ് വികാരി റവ. ദിലീപ് ഡേവിഡ്സണ്‍ മാര്‍ക്ക് എന്നിവര്‍ക്കാണ​‍് സ്വീകരണം നല്‍കിയത്.

പ്രസിഡണ്ട് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്‌ സ്വാഗതം അറിയിച്ചു. കെ. സി. ഇ. സി. യുടെ മറ്റ് വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

ചിത്രം അടിക്കുറിപ്പ്: കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ പുതിയ വൈസ് പ്രസിഡണ്ടുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിഡ്സണ്‍ മാര്‍ക്ക് എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്നു.