മനാമ : ബഹ്റൈൻ കെഎംസിസിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.കെഎംസിസി യുടെ പ്രവർത്തനങ്ങൾ നൂതന ശൈലിയിൽ ആവിഷ്കരിക്കേണ്ടതിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ആശയങ്ങളും എന്നും മനസ്സിൽ കൊണ്ട് നടന്നിരുന്ന നേതാവായിരുന്നു അദ്ദേഹം.
ഇന്നത്തെ പോലെ അത്രയൊന്നും ആധുനിക സൗകര്യങ്ങൾ കുറവായിരുന്നു കാലത്ത് അദ്ദേഹവും സഹ പ്രവർത്തകരും കെഎംസിസി യുടെ യശസ്സ് ഉയർത്താൻ കഠിനധ്വാനം ചെയ്തിരുന്നതായി കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഓർക്കുന്നു. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആദ്യ ബഹ്റൈൻ സന്ദർശനം അദ്ദേഹം പ്രസിഡന്റ് ആയിരുന്ന സമയത്ത് ആയിരുന്നു. തങ്ങളും ഒപ്പം അഹ്മദ് സാഹിബും അന്നത്തെ ബഹ്റൈൻ പ്രധാന മന്ത്രി ആയിരുന്ന ശൈഖ് ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ച്ച ബഹ്റൈൻ കെഎംസിസി യിലെ ഓരോ പ്രവർത്തകനും അഭിമാനമായിരുന്നു.അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിനു ആശ്വാസം പകരുന്നതായി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മനും ആക്റ്റിംഗ് സെക്രട്ടറി ഓക്കേ ഖാസിമും അറിയിച്ചു. അദ്ദേഹത്തിന് വേണ്ടി ഏരിയകളിൽ മയ്യത് നമസ്കാരം സംഘടിപ്പിക്കാനും പ്രാർത്ഥിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു. സ്റ്റേറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) മനാമ കെഎംസിസി ആസ്ഥാനത് ഇശാ നമസ്കാരാനന്തരം മയ്യത് നിസ്കാരം സംഘടിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.പ്രവാസി ലീഗ് മുൻ മണ്ഡലം പ്രസിഡണ്ടും, പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡണ്ടും നിലവിൽ പള്ളി നിർമ്മാണ കമ്മിറ്റി ഉപദേഷ്ടാവു കൂടി ആയിരുന്നു കെ.പി. അബ്ദുള്ള ഹാജി ഭാര്യ ഹലീമ, മക്കൾ : സഹീൽ ( പി.ആർ. ഒ. സി എച്ച് സെന്റർ കോഴിക്കോട്), സാലിഹ് (തൃശൂർ മെഡിക്കൽ കോളജ്), ഷമീബ (ഖത്തർ), ശാഹിറ ബാനു ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്) മരുമക്കൾ സുബില (എയുപി സ്കൂൾ കാവുന്തറ), ഷാമില (കായക്കൊടി ഹയർ സെക്കണ്ടറി സ്കൂൾ), ഷബാദ് (ഖത്തർ), മനാസ് (ദുബായ്)