ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നല്കി ആദരിക്കുകയും ചെയ്തു.നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് കാറ്റഗറിയിൽ(5 മുതൽ 8 വയസ്സ് വരെ) ധ്രുവികസദാശിവ് , ആദ്യ ലക്ഷ്മി സുഭാഷ്, ഇവാൻ മാത്യു ജോമോൻ,ധ്രുവത് ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പേർക്ക് (മൂന്നാം സ്ഥാനംരണ്ട് പേർക്ക്) ലഭിച്ചു. ഗ്രേഡ് ബി ഗ്രേഡ് കാറ്റഗറിയിൽ (8 മുതൽ 11 വയസ്സ് വരെ) എലീന പ്രസന്ന, ശ്രീഹരി സന്തോഷ്, നിള ബിമീഷ് എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് സി കാറ്റഗറിയിൽ (11 മുതൽ 14 വയസ്സ് വരെ) ദേവ് ന പ്രവീൺ, നേഹ ജഗദീഷ്,ത്രിദേവ് കരുൺ, ദിവ്യ ഷെറീൻ (മൂന്നാം സ്ഥാനം രണ്ട് പേർക്ക്) എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് ഡി സീനിയർ (14 മുതൽ 18 വയസ്സ് വരെ) വിഭാഗത്തിൽ അസിത ജയകുമാർ, ഷാൻവി ഷെട്ടി, ദേവികൃഷ്ണ എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.വിജയികൾക്ക് ഐമാക് ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലീം, ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ അറിയിക്കുകയും സമ്മാന വിതരണം ചെയ്യുകയും ചെയ്തു. ബബിന സുനിൽ നന്ദി രേഖപ്പെടുത്തി. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ലേഡീസ് വിംഗ് അംഗങ്ങൾ നേതൃത്വം നൽകി.