മനാമ : കെ പി സി സി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ അകാല നിര്യാണത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുള്ള അദ്ദേഹം കണ്ണൂർ ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെ ശക്തിപ്പെടുത്താൻ ധീരമായ നേതൃത്വം നൽകിയ വ്യക്തിത്വം ആയിരുന്നു . ജനകീയ നേതാവ് എന്ന നിലയിൽ എല്ലാവർക്കും സ്വീകാര്യനായ അദ്ദേഹം സാധാരക്കാനായി പൊതുപ്രവർത്തനം നടത്തി എല്ലാം പ്രസ്ഥാനത്തിന് വേണ്ടി ത്യജിച്ച നേതാവ് ആയിരുന്നു എന്നും ഒഐസിസി ദേശീയ കമ്മറ്റി അനുശോചന പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.