


ലതാ മങ്കേഷ്ക്കറുടെ നിര്യാണത്തത്തോടെ ഒരു സംഗീത സപര്യ ആണ് അവസാനിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച ഗായകനും റേഡിയോ ജോക്കിയുമായ അജിത് കുമാർ പറഞ്ഞു. ബോളിവുഡിലെ പുരുഷാധിപത്യത്തെ തകർത്ത് രാജ്യന്തര തലത്തിൽ ജനങ്ങളെ സംഗീതത്തിലൂടെ കൂട്ടിച്ചേർക്കാൻ ലതാജിക്ക് കഴിഞ്ഞു എന്ന് ജമാൽ ഇരിങ്ങൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശ്രോതാക്കളോട് ആത്മാർത്ഥതയും ഉത്തരവാദിത്വ ബോധവും ഉള്ള ഗായികയായിരുന്നു ലതാ മങ്കേഷ്കർ എന്ന് തുടർന്ന് സംസാരിച്ച ഫിറോസ് തിരുവത്ര പറഞ്ഞു. ശുദ്ധമായ കലയും സാഹിത്യവും സംസ്കാരവും നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ലതാ മങ്കേഷ്‌കറും വിട വാങ്ങുന്നത് എന്ന അദ്ദേഹം സൂചിപ്പിച്ചു. അതിർത്തികൾക്കപ്പുറം മനുഷ്യൻ എന്ന വികാരത്തെ ഒന്നിപ്പിക്കുന്നതാണ് ലതാ മങ്കേഷ്‌കറുടെ നാദസ്വരം എന്ന് അനീഷ് നിര്മലാണ് ചൂണ്ടിക്കാട്ടി. സംമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഷിജിന ആഷിക്, സുധി പുത്തൻവേലിക്കര, ജമീല അബ്ദുറഹ്മാൻ, സുനിൽ ബാബു, ഉമ്മു അമ്മാർ തുടങ്ങിയവരും അനോശോചനം അറിയിച്ചു സംസാരിച്ചു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു കെ. ഇർഷാദ് നിയന്ത്രിച്ച അനുസ്‌മരണ യോഗത്തിൽ അജിത് കുമാർ, മരിയ ജോൺസൺ, അനാൻ ഹജീദ്, ഷഹനാസ്, ഫസലു റഹ്മാൻ എന്നിവർ അനുസ്മരണ ഗാനം ആലപിച്ചു. 
