ഒമാൻ : 75 ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി ബുറൈമി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബുറൈമി ലുലുവിൽ വച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ച് കൊണ്ട് ആരംഭിച്ച രക്തദാന ക്യാമ്പിൽ വിവിധ മേഖലകളിലെ തൊഴിലാളികളും, വനിതകളും മറ്റ് സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് കൈരളി ബുറൈമി ലുലുവിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 50 ൽ അധികം പേരാണ് രക്തം നല്കാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. കൈരളി ബുറൈമി സെക്രട്ടറി പ്രകാശ് കളിച്ചാത്ത്, ജോയിന്റ് സെക്രട്ടറി ഷെല്ലി, പ്രസിഡന്റ് നവാസ് മൂസ, യൂണിറ്റിലെ മുതിർന്ന അംഗങ്ങളായ വിശ്വനാഥൻ വാടാനപ്പള്ളി, പ്രസന്നൻ തളിക്കുളം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യൂണിമണി എക്സ്ചേഞ്ചും ജൗഹറത് അൽ മറി ട്രാവെൽസും ആയിരുന്നു പരിപാടിയുടെ പ്രായോജകർ.