കൈരളി സലാല മെഡിക്കൽ ക്യാമ്പ് നടത്തി..
കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിൻ്റെ ഭാഗമയി കൈരളിയും മാക്സ് കെയർ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസിഡൻ്റ് കെ. എ. റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻറ് ഡോ. സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു, ജനറൽ സിക്രട്ടരി പവിത്രൻ കാരായി സ്വാഗതവും, സിജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ലോക കേരളാ സഭാഗം എ. കെ. പവിത്രൻ, കേരള വിഭാഗം കൺവീനർ ഷാജി. പി ശ്രീധർ, മാക്സ് കെയർ മെഡിക്കൽ ഡയറക്റ്റർ ഡോ. യൂസഫ്, ഹെഡ് നെയ്സ് മുംതാസ് അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.അംബുജാക്ഷൻ മയ്യിൽ, സനീഷ് ചക്കരക്കൽ, വനിതാ വിഭാഗം സെക്രട്ടരി ഷീബ സുമേഷ്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ജോഷ് വ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി