കൈരളി കാബുറ ഓണം – ഈദ് ഫെസ്റ്റ് 2023 ആഘോഷിച്ചു

ഒമാൻ :ഈ വർഷത്തെ ഓണം ഈദ് ഫെസ്റ്റ് കാബൂറ സനായയിലെ ലെജെന്റ് ഹാളിൽ വെച്ച് നടന്നു രാവിലെ 11 മണിക്ക് നാട്ടിലെ ഓണപരിപാടി യുടെ മുഖ്യ ആകർഷണമായ ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ഥ കലാ രൂപങ്ങൾ കൊണ്ടും ശ്രദ്ധേയമായി.തുടർന്ന് നടന്ന ഓണ സദ്യയിൽനിരവധി ആളുകൾ പങ്കെടുത്തു. നാട്ടിൽ നിന്ന് കൊണ്ട് വന്ന പാചക വിദക്തൻ ആലപ്പുഴ സ്വദേശി അനീഷ് ഒരുക്കിയ സദ്യ വിഭവങ്ങൾ കൊണ്ടും രുചികൊണ്ടും നാട്ടിലെ ഓണത്തെ ഓർമ്മിപ്പിച്ചു.
നിരവധി കലാ രൂപങ്ങൾ അരങ്ങേറി. പുരുഷൻ മാരുടെയും സ്ത്രീകളുടെയും ഒപ്പന.
കോൽക്കളി.തിരുവാതിരക്കളി. സിനിമാറ്റിക്ക് ഡാൻസ് എന്നിങ്ങനെ വൈവിദ്യമാർന്ന കലാ മത്സരങ്ങളും കസേരകളിയും അരങ്ങേറി.കുട്ടികളും പുരുഷന്മാരും സ്ത്രീകളും മാറ്റുരച്ച വടം വലി മത്സരം ആഘോഷത്തിന്റെ വീറും വാശിയും നിലനിർത്തി.സാംസ്‌കാരിക സമ്മേളനം രാജേഷ് കെ. വി സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ചു. ഉദ്ഘാടനം അനു ചന്ദ്രൻ (മലയാളം മിഷൻ ഒമാൻ കോഡിനേറ്റർ )
ആശംസകൾ. സൂരജ്, രാമചന്ദ്രൻ താനൂർ. തങ്കം കവിരാജ്.തമ്പാൻ തളിപ്പറമ്പ. എന്നിവർ നിർവഹിച്ചു.രാകേഷ് കുമാർ നന്ദി പറഞ്ഞു.രാവിലെ ആരംഭിച്ച പരിപാടി രാത്രി 11 മണിയോടെ അവസാനിച്ചു.