സഹം പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾ ആഴ്ചകൾ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 എന്നപേരിൽ ഈ വർഷത്തെ ഓണം ഈദ് ആഘോഷ പരിപാടി അരങ്ങേരി സഹമിലെ സ്പോർട്സ് ഹാളിൽ കാലത്ത് 11 മണിക്ക് മാവേലിയുടെ വരവോടെ ആഘോഷ പരിപാടിക്ക് തുടക്കമായി.സ്പോർട്സ് ഹാളിന്റെ പുറത്ത് ഒരുക്കിയ പ്രത്യേക ടെൻറ്റിൽ ഓണ സദ്യ വിളമ്പി ആലപ്പുഴ സ്വദേശി അനീഷ് നാട്ടിൽ നിന്ന് വന്നു പാചകം ചെയ്തു വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ ആയിരത്തി നൂറോളം ആളുകൾ കഴിച്ചു.സ്പോർട്സ് ഹാളിൽ കലാപരിപാടികളും അരങ്ങേരി.രേവതിയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി ലുലു മുഹമ്മദും സംഘവും അവതരിപ്പിച്ച സിനിമറ്റിക് ഡാൻസ്.ഡി ഫോർ ഫെയിം ഡാൻസർ വികാസിന്റെ ഡാൻസ്അപർണ്ണ . സൗമ്യ സജീഷ് ശാന്തി സനൽ സിറാജ്.റജീസ്മാഹി. നിവേദ് ഡോക്ടർ സിബിൻഎന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.ദേവി കൃഷ്ണ യുടെ ഡാൻസും അരങ്ങേറി സഹം അൽ ഇസ്സ ടീം അവതരിപ്പിച്ച ദഫ് മുട്ട് പ്രകടനം കൊണ്ട് ശ്രദ്ധേയമായി ടീം ലീഡർ ഷംസീർ അഞ്ചരക്കണ്ടിയെ ചടങ്ങിൽ ആദരിച്ചു.കൂടാതെ വൈവിധ്യമാർന്ന നിരവധി കലാരൂപങ്ങളും അരങ്ങേരി ഓണാഘോഷ ഉദ്ഘാടനം രാമചന്ദ്രൻ താനൂർ നിർവഹിച്ചു ലിപ്റ്റൺ അശോകൻ സ്വാഗതം പറഞ്ഞു ചടങ്ങിൽ സഹം ആയുർവേദ ഹോസ്പിറ്റൽ ഉടമ ചന്ദ്രഹാസ് മേനോൻ മുഖ്യ അഥിതിയായി സെക്രട്ടറിയേറ്റ് മെമ്പർ സുജിത്. അനു ചന്ദ്രൻ ബദറുൽ സമ ഹോസ്പിറ്റൽ സോഹാർ മാനേജർ മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രോഗ്രാം കൺവീനർ നാരായണൻ ശാസ്ത ബാലചന്ദ്രൻ. ശോഭൻ .അനിൽ കുമാർ എന്നിവരും പങ്കെടുത്തു വൈകീട്ട് അഞ്ചുമണിയോടെ പരിപാടികൾ അവസാനിച്ചു.