സലാല : കൈരളി സലാല സ: പി ക്യഷ്ണപിള്ള ദിനം സമുചിതമമായി ആചരിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി കൈരളി രക്ഷാധികാരി എ. കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. വിനയ കുമാർ മുഖ്യ പ്രഭഷണം നടത്തി. കൈരളി പ്രസിഡന്റ് കെ. എ. റഹിം അധ്യക്ഷംവഹിച്ച യോഗത്തിൽ എക്ററിംഗ് ജനറൽ സെക്രട്ടറി സിജോയ് സ്വാഗതവും ട്രഷറർ റിജിൻ നന്ദിയും പറഞ്ഞു. മുതിർന്ന നേതാക്കളായ കെ. ചന്ദ്രൻ, ഗംഗാധരൻ അയ്യപ്പൻ, ഡോ. ഷാജി എന്നിവരും സ: ക്യഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.







