കൈരളി സലാല, ലോഗോ പ്രകാശനം ചെയ്തു

ഒമാൻ :സലാലയിലെ ആബാലവൃദ്ധം ജനങ്ങളുടെയും ജിവിതത്തിൽ നിറസാനിദ്ധ്യമായി മൂന്നര പതിറ്റാണ്ടോളം കല, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വിദേശിക്കും സ്വദേശിക്കും ഒരുപോലെ കൈത്താങ്ങായി പ്രവർത്തിച്ചുപോന്ന കൈരളി സലാലയുടെ 35-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം അബു തഹനൂൻ എം.ഡി ഒ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. സലാല കൈരളി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. അബൂബക്കർ സിദ്ദിഖ്, സ്വാഗതം സംഘം ചെയർമാൻ അംബുജാക്ഷൻ, സ്വാഗതസംഘം രക്ഷാധികാരി എ. കെ. പവിത്രൻ, സലാലയിലെ വിവിധ സംഘടനാ പ്രതിനിധികളും, പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. കൈരളി പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ സിജോയ് പേരാവൂർ സ്വാഗതവും, വനിത വിഭാഗം സിക്രട്ടരി ഷീബ സുമേഷ് നന്ദിയും പറഞ്ഞു. കൈരളി സലാലയുടെ 35-ാം വാർഷികാഘോഷം ഒക്ടോബർ 6ന് അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.