ബഹ്‌റൈൻ : പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച ‘കളറുപടം’ എന്ന ഷോർട്ട്ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൾഫ് മേഖലകളിൽ നിന്ന് ഇറങ്ങുന്ന ഷോർട്ട്ഫിലിമുകളിൽ നിന്ന് വളരെ വ്യത്യസ്ഥമായി അവതരണത്തിലും സാങ്കേതിക മികവിലും സിനിമയോട് കിടപിടിക്കുന്ന ഷോർട്ട്ഫിലിം ആണ് ‘കളറുപടം’.
ഗൗരി മാധവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് ദാസ് നിർമ്മിച്ചു അമൽ ജോൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഷോർട്ട്ഫിലിം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത രണ്ടു ദിവസം കൊണ്ട് 35,000 പേർ കണ്ടു കഴിഞ്ഞു ഈ ഷോർട്ട് ഫിലിം.സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം വളരെ രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ഷോർട്ട്ഫിലിം. കെൽവിൻ ജെയിംസ്, പ്യാരി സാജൻ തുടങ്ങിയവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. നായകൻ അടക്കം ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങൾ ആണെങ്കിലും നായികയുടെ വേഷം അവതരിപ്പിച്ച പ്യാരി സാജൻ ‘ഫാൻസിഡ്രസ്സ് ‘ എന്ന മലയാള സിനിമയിൽ അഭിനയിച്ച അഭിനേത്രിയാണ്. ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ഷോർട്ട്ഫിലിമിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ഹരി എസ് പത്മനാണ്. എഡിറ്റിങ്ങ്& VFX ജാഷിദും, ബിജിഎം ഷിബിൻ പി സിദ്ദിഖുമാണ് ചെയ്തിരിക്കുന്നത്. മറ്റു സാങ്കേതിക പ്രവർത്തകർ.പ്രൊഡക്ഷൻ കൺട്രോൾ – ജയ് ശിവഗിരി, അസോസിയേറ്റ് ക്യാമറ – മോൻസി മാത്യു, അസോസിയേറ്റ് ഡയരക്ടർ രാജീവ് നായർ, അസിസ്റ്റന്റ് ഡയരക്ടർ മാനസ് കിളിതട്ടിൽ തുടങ്ങിയവരാണ്. സയാർ പ്രൊഡക്ഷൻസിന്റെ ആണ് ക്യാമറ യൂണിറ്റ്.