കല്യാശ്ശേരി മണ്ഡലം ബഹറൈൻ കെ എം. സി. സി.ക്ക് പുതിയ നേതൃത്വം .

മനാമ : കല്ല്യാശ്ശേരി മണ്ഡലത്തിന്റെ ജനറൽ ബോഡിയും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കെ.എം. സി.സി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു.05.08.2022 വെള്ളിയാഴ്ച ഇശാഹ് നിസ്കാരാനന്തരം അസ്‌ലം ഹുദൈവിയുടെ ഖിറാഹത്തും അബ്ദുൽ റസാഖ് നദ്‌വിയുടെ പ്രാർത്ഥനയോടു കൂടി പരിപാടി ആരംഭിച്ചു. ജനറൽ ബോഡിയിൽ 2020 – 2022 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ മെംബേർസ് മുന്പാകെ അവധരിപ്പിക്കുകയും ഐക്യകണ്ടെന പാസ്സാക്കുകയും ചെയ്തു . സംസ്ഥാന കെ.എം. സി.സി സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട നിസാർ ഉസ്മാൻ സാഹിബിനെ എ. വി അബ്ദുള്ള സാഹിബ് പുതിയങ്ങാടി പൊന്നാട അണിയിച്ചു ആദരിച്ചു. ബഹറൈൻ കണ്ണൂർ ജില്ല കെ. എം.സി.സി പ്രസിഡണ്ട് : മഹ്മൂദ് പെരിങ്ങത്തൂർ സാഹിബ് അദ്ധ്യക്ഷനായും ആക്ടിം സെക്രട്ടറി : അബ്ദുൽ ലത്തീഫ് ചെറുകുന്ന് റിട്ടേനിങ് ഓഫീസറായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . പുതിയ കമ്മിറ്റിയെ സംസ്ഥാന കെ. എം. സി. സി സെക്രട്ടറി : നിസാർ ഉസ്മാൻ സാഹിബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എ.വി. അബ്ദുള്ള കുഞ്ഞി പുതിയങ്ങാടി പ്രസിഡണ്ടും , സഹീദ് പുഴക്കൽ ജനറൽ സെക്രട്ടറിയും അഫ്സൽ എ. വി. ട്രഷറായും തെരഞ്ഞെടുത്തു.അസിസ് എ ടി സി ഓർഗനൈസിംഗ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു.മഹ്മൂദ് ടി, ജബ്ബാർ പഴയങ്ങാടി , സാജിദ് മുട്ടം, അഫ്സൽ പി. വി, എന്നിവരെ വൈസ് പ്രസിഡണ്ടായും.ജബ്ബാർ മാട്ടൂൽ, സാജിദ് ഇ കെ പി, ഇർഫാദ്, ഷബീർ, ഷഫീഖ് മാട്ടൂൽ , എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.മൂഹിദ്ദീൻ പി. കെ. സാബിർ മഞ്ഞ എന്നിവരെ എക്സിക്യൂട്ടീവ് മെംബേസ് ആയും തെരഞ്ഞെടുത്തു.ജില്ലാ ഭാരവാഹികളായ സിദ്ദിഖ് അദിലിയ, അബ്ദുൾ നാസർ മുള്ളാളി, ഇർഷാദ് തന്നട എന്നിവർ സന്നിഹിതരായിരുന്നു..ജില്ലാ ആക്ടിങ് സെക്രട്ടറി ലത്തീഫ് ചെറുകുന്ന് സ്വാഗതവും, സഹീദ്‌ പുഴക്കൽ നന്ദിയും പറഞ്ഞു.