കാനം രാജേന്ദ്രൻ ബഹറിനിൽ എത്തുന്നു

ബഹ്റൈൻ : കേരളീയ സമാജം എഴുപതാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇ മാസം പതിമൂന്നിന് സമാജത്തിൽപ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ കാനം രാജേന്ദ്രൻ അറുപതു വര്ഷം പിന്നിടുന്ന കേരളം എന്ന വിഷയത്തിൽ സംസാരിക്കും ,പതിനാലിന് രാവിലെ അദ്ദേഹവുമായി മുഖാ മുഖവും നടക്കുമെന്നും അധികൃതർ അറിയിച്ചു , സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സെക്രട്ടറി എം കെ വീരമണി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു