ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
മുഖത്ത് മർദനമേറ്റ പാടുകൾ വീഡിയോ ദൃശ്യങ്ങളിൽ കാണാനാവുന്നുണ്ട്. ഇടത്തേ കണ്ണിൽ നിന്ന് ചോരയൊലിക്കുന്നു. വീഡിയോക്ക് ഒപ്പമുള്ള സന്ദേശത്തിൽ ഇങ്ങനെ പറയുന്നു. ‘അടിയന്തരമായി സഹായം വേണം. എന്റെ പേര് ജാസ്മിൻ സുൽത്താന. ഞാൻ യുഎഇയിലെ ഷാർജയിൽ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മുഹമ്മദ് ഖിസറുല്ല. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. എനിക്ക് സഹായം വേണം.’
Required urgent help …..my name Jasmine sultana I live in UAE Sharjah my husband name is Mohammed khizar ulla ….I have assaulted badly by husband I want help ….. pic.twitter.com/ugp2E6tqm3
— Jasmine Sultana (@JasmineSultan18)
November 12, 2019
താന്‍ ബംഗളുരുവിൽ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേർ ഇവരുടെ സന്ദേശം ട്വിറ്റിൽ ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ട്വിറ്ററിലൂടെ ഷാർജ പൊലീസിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടുന്നുണ്ട്.
I want help urgently because I don’t want to stay in UAE any more with my husband I want to go back my home country India with my kids one is 5 year old and second is 17 months old am from Bangalore India …..currently am in Sharjah uae pic.twitter.com/XEjM1kTHE6
— Jasmine Sultana (@JasmineSultan18)