സൗജന്യ മെഡിക്കൽ ക്യാമ്പ്

ബഹ്‌റൈൻ : കാനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കു മെന്നു അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം പതിനഞ്ചിനു മാനമയിലുള്ള ഷിഫാ അൽജസീറ മെഡിക്കൽ സെന്ററിൽ രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണി വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇന്റെര്ണല് മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് എന്നി വിഭാഗങ്ങളിൽ പരിശോധന നടത്തും. ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയുന്ന 150 പേർക്ക് ബ്ലേഡ് ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിൻ, ഹീമോ ഗ്ലോബിൻ പരിശോധനകൾ സൗജന്യമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് 33748156,33245246 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്