കാർത്തിക് വിജയിയായി.

ബഹ്‌റൈൻ: സിറോ മലബാർ സൊസൈറ്റിയും ലുലു മണി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ സിംസ് സൂപ്പർ ഡാൻസർ മെഗാ ലൈവ് ഷോയിൽ കാർത്തിക് വിജയിച്ചു.

സീറോ മലബാർ സൊസൈറ്റിയും-ലുലു മണി ആപ്പ് ചേർന്ന് സംഘടിപ്പിച്ച ആറു മാസത്തിലേറെ കാലം നീണ്ടുനിന്ന124 ഓളം കുട്ടികൾ പങ്കെടുത്ത മെഗാ ഷോയുടെ ഗ്രാൻഡ് ഫിനാലെ ബഹറിൻ ബീച്ച് റിസോർട്ടിൽ ബഹറിനിലെ പ്രശസ്ത എഴുത്തുകാരി ഷെമിലി.പി. ജോൺ ഉദ്ഘാടനം ചെയ്തു.ഈ മഹാമാരിയുടെ ഒറ്റപ്പെടലിലും കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തുവാനും, വളർത്തുവാനും,സീറോമലബാർ സോസൈറ്റി സംഘടിപ്പിച്ച “സൂപ്പർ ഡാൻസർ” മുക്തകണ്ഠം പ്രശംസനീയമാണെന്ന്, അവർ അഭിപ്രായപ്പെട്ടു.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തിയ മത്സരങ്ങളിൽ ഏറ്റവും മികവു പുലർത്തിയ നാല് പേരാണ് അവസാന റൗണ്ട് വിജയികളായത്.അവരിൽ നിന്നും അതിമനോഹരമായി നൃത്തം ചെയ്ത് കാർത്തിക് വിജയിയായി.

സിറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.സെക്രട്ടറി ശ്രീ. സജു സ്റ്റീഫൻ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.പോൾ ഉർവതത് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് ശ്രീ.സാനി പോൾ മലബാർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ.പോളി വിതയത്തിൽ എന്നിവർ സംസാരിച്ചു.ജോജി വർക്കി സ്വാഗതവും ഷിബിൻ സ്റ്റീഫൻ നന്ദിയുംപറഞ്ഞു.