ബഹ്‌റൈൻ :വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടിൽ മുഖാന്തിരം വർഷങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി നാട്ടില്ലെത്തി. മൂന്നാർ സ്വദേശിയായ തമിഴ് വംശജനും വർഷസങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ കറുപ്പ് സ്വാമി ചിന്നതമ്പിക്ക് നാട്ടിൽ തിരികെ പോകാൻ സ്വാധിച്ചു
ഇടുക്കി എം പി ക്കു ലഭിച്ച വാട്സപ്പ് സന്ദേശത്തെ തുടർന്ന് ശ്രി. ഡീൻ കുര്യാക്കോസ് എം പി , ബഹ്‌റൈനിലെ വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ടും , ഒ ഐ സി സി ഇടുക്കിജില്ല പ്രസിഡണ്ടുമായ എബ്രാഹം സാമുവലിനെ വിവരം അറിയിച്ച്ചതിനനുസരിച്ചു, വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ കറുപ്പ് സ്വാമിയെ ബന്ധപ്പെട്ടു തുടർനടപടികൾ എടുത്ത് യാത്രാരേഖകൾ ശരിയാക്കി വേണ്ട ക്രമീകരണങ്ങൾ നടത്തി അദ്ദേഹത്തിനെ യാത്രയാക്കി.
കോവിഡ് മുഖാന്തിരം ജോലി സംബന്ധമായ പ്രശ്നങ്ങളും, സാമ്പത്തിക ബുന്ധിമുട്ടുകൾ മൂലവും കഷ്ടപ്പെട്ട കറുപ്പുസ്വാമിക്ക് പാസ്പോർട്ട് തിരികെ കിട്ടിയതു ബഹ്‌റൈൻ പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലമാണ്. വർഷങ്ങളായി ബഹറിനിൽ കഷ്ടത അനുഭവിച്ച കറുപ്പുസ്വാമിക്ക് ആശ്രയം കൂടെ താമസിക്കുന്ന സുഹൃത്തുക്കളും സ്നേഹിതരുമായിരുന്നു. നാട്ടിലെത്തിയ കറുപ്പുസ്വാമിയും സഹോദരനും ബഹ്റൈനിയിലെ നല്ലവരായ സുഹൃത്തക്കളോടും, ബഹ്‌റൈൻ എംബസിയോടും, ബഹ്‌റൈൻ വേൾഡ് മലയാളീ കൗൺിസിലിനോടും ഇടുക്കി എം.പി ഡീൻ കുരിയാക്കോസിനോടുമുള്ള നന്ദി അറിയിയിച്ചു. വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ സെക്രട്ടറി പ്രേംജിത്, ട്രഷറർ ജിജോ ബേബി, ഹരീഷ് നായർ, വിനോദ് നാരായണൻ, അബ്ദുള്ള ബെള്ളിപ്പാടി പൊതു പ്രവർത്തക ഷെമിലി പി ജോൺ, എബ്രഹാം സാമുവൽ എന്നിവർ കറുപ്പ് സ്വാമിയെ യാത്രയയച്ചു.