കുവൈറ്റിലേക്കുള്ള യാത്ര മദ്ധ്യേ കാസർഗോഡ് സ്വദേശി ബഹ്‌റിനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസിയും കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്റൈനിൽ മരണമടഞ്ഞു . കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി ബഹ്റൈനിലിറക്കുകയായിരുന്നു. കിങ് ഹമദ്ഹോ സ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വർഷങ്ങളായി കുവൈത്തിൽ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് സലാം നാട്ടിലേക്ക് പോയത്. ഭാര്യ: താഹിറ. മക്കൾ: ഡോ. അബ്ദുൽ ആദിൽ, ഖദീജ, മുബഷിർ, മുഹമ്മദ്, അബ്ദുല്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ വരുന്നതായി ബഹ്‌റിനിലെ സാമൂഹ്യപ്രവർത്തകർ അറിയിച്ചു