മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി “കത്തെഴുത്ത് കൈയ്യെഴുത്ത് ” എന്ന ശീർഷകത്തിൽ ആഗോളതല കത്ത് – കൈയ്യക്ഷര മത്സരം സംഘടിപ്പിക്കുന്നു.
മലയാളം മിഷൻ്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിൽ നവംബർ 10 മുതൽ 20 വരെ നടക്കുന്ന അന്താരാഷ്ട്ര പുസതക മേളയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.മത്സരാർത്ഥികൾ മലയാളം മിഷൻ അധ്യാപകർ ആയിരിക്കണം.
ലോകത്തിൻ്റെ ഏതു കോണിലുമുള്ള മലയാളം മിഷൻ അധ്യാപർക്കും അവരവരുടെ ഇടങ്ങളിൽ നിന്ന് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാമെന്ന് ചാപ്റ്റർ ഭാരവാഹികൾ ത്നറിയിച്ചു
നവംബർ 5 ശനിയാഴ്ച ബഹ്റൈൻ സമയം വൈകുന്നേരം 5.30 നാണ് മത്സരം. മത്സരത്തിന് 10 മിനിറ്റ് മുൻപ് നൽകുന്ന വിഷയത്തെ ആസ്പദമാക്കിയാണ് കത്ത് എഴുതേണ്ടത്. മികച്ച കത്തുകൾക്കും മികച്ച കൈയ്യക്ഷരത്തിനും സമ്മാനങ്ങൾ നൽകും.ഒക്ടോബർ 30 ആണ് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരു നൽകാനുള്ള അവസാന തീയതി. മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള നമ്പരിൽ വിളിക്കാവുന്നതാണ്. ബിജു.എം.സതീഷ് 00973-36045442 , രജിത അനി 00973-38044694.