ബഹ്റൈൻ : മനാമ നെയിം ആശുപത്രിക്കു സമീപം കണ്ണൂർ സ്വദേശിയായ മലയാളി കുടുംബ സമേതം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ ഉച്ചക്ക് ശേഷമാണു കവർച്ച നടന്നത് , ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന്റെ ഭാര്യ കുട്ടികളെ ട്യൂഷനായി പുറത്തു പോയപ്പോഴാണ് കവർച്ച നടന്നത് , കുട്ടികളെ ട്യൂഷന് വിട്ടതിനു ശേഷം തിരികെ എത്തിയപ്പോൾ അടുക്കളയിൽ ഉള്ള ജനൽ കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത് , അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്നതായി അറിയുന്നത് , ബെഡ് റൂമിൽ അലമാരകളടക്കം തുറന്ന നിലയിലും കണ്ടെത്തി , മകളുടെ സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി , അതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു , വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കള്ളൻ അകത്തു കടന്നതായും അടുക്കള ജനൽ വഴി രക്ഷപെട്ടതായും അനുമാനിക്കുന്നു , ഇത്രയും ആളുകൾ കൂടുന്ന സ്ഥലത്തു കവർച്ച നടന്നത് പരിസര വാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ് , പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്