കായംകുളം പ്രവാസി കൂട്ടായ്മയുടെ കുടുംബസംഗമം മെയ് 18ന്

മനാമ : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയൂടെ കുടുംബയോഗം (KPKB) മെയ് 18 ന് വ്യാഴാഴ്ച വൈകിട്ട് 7.00 ന് കാനൂ ഗാർഡനിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു . കൂട്ടായ്മയിൽ പുതിയതായി ചേർന്ന അംഗങ്ങളെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും സംഘടനയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനും  സംഘടിപ്പിക്കുന്ന ഒത്തുചേരലിൽ എല്ലവരും പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് അനിൽ ഐസക് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.ഐഡിയ സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മിഥുൻ കൊട്ടാരക്കര വിമൽ വിനു, അഖിൽ കൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ അവതരിപ്പിക്കുന്ന മുസികൽ നൈറ്റ് വിവിധങ്ങളായ കലാപരിപാടികളും ഇതോടൊപ്പം നടക്കും . സംഘടനയിൽ അംഗങ്ങളാകാൻ  ആഗ്രഹിക്കുന്നവർ ട്രെഷററും മെംബർഷിപ് സെക്രട്ടറിയുമായ തോമസ് ഫിലിപ്പ് 39384959/ 38424533 നമ്പരിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.