ബഹ്റൈൻ : കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി ഒരുക്കുന്ന കലാ- സാഹിത്യ, സംസ്കാരിക പരുപാടിയായ’ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ മുതൽ ജനുവരി വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ മത്സരാർഥികളെ ഉൾകൊള്ളിച്ചും ഉന്നത നിലവാരത്തോടും കൂടി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കുട്ടികളുടെ വ്യക്തിത്വവികാസവും സാമൂഹിക ബോധവും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. അഞ്ചു ഗ്രൂപികളിലായി പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരുപാടി നടത്തുന്നത്. ബഹ്റൈനിൽ താമസിക്കുന്ന, 2017 സെപ്റ്റംബർ 30നും 2004 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് ഇന്ത്യൻ ടാലന്റ് സ്കാനിൽ പങ്കെടുക്കാം.ആകെ 184 വ്യക്തിഗത മത്സര ഇനങ്ങളും 10 ടീം മായിട്ടാണ് പരുപാടി . ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനത്തിലും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കാൻ സാധിക്കും . ടീം ഇനങ്ങളിൽ നേടിയ പോയന്റുകൾ വ്യക്തിഗത ചാമ്പ്യൻഷിപ്പിനായി കണക്കാക്കുകയില്ല . എന്നാൽ, പോയന്റുകൾ സമനിലയായാൽ ടീം ഇനങ്ങളിൽ നേടിയ പോയന്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കുമെന്നും അധികൃതർ വ്യക്തമാക്കി . പരുപാടിയുടെ നടത്തിപ്പിനായി 40 അംഗ സമിതി രൂപീകരിച്ചതായും ,
www.kcabahrain.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം എന്നും അധികൃതർ അറിയിച്ചു .കൂടാതെ കെ.സി.എ ഓഫിസിലും അപേക്ഷ സ്വീകരിക്കും . നാട്യരത്ന മത്സരങ്ങൾ, സംഗീതരത്ന മത്സരങ്ങൾ, കലാരത്ന മത്സരങ്ങൾ, സാഹിത്യ രത്ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, ടീം ഇന മത്സരങ്ങൾ എന്നിങ്ങനെ ആറ് മത്സര വിഭാഗങ്ങളാണുണ്ടാവുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ, നാട്യ രത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന പുരസ്കാരങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ടാലന്റ് സ്കാൻ 2022ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ് പോയിന്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകും. കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പരിശ്രമിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 13 .