മനാമ : ബഹറിനിൽ കേരള കാതലിക് അസോസിയേഷൻ സ്ഥാപിതമായതിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ഇരുപത്തി എട്ടിന് ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടക്കുന്ന പരുപാടിയിൽ ബഹ്റൈൻ ലേബർ മിനിസ്റ്റർ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദൻ മുഖ്യഥിതി ആയി പങ്കെടുക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡർ പിയുഷ് ശ്രീവസ്ഥവ, ബിഷപ്പ് ഡോക്ടർ അബ്രഹാം മാർ ജൂലിയോസ്, adv സണ്ണി ജോസഫ് എം എൽ എ എന്നിവർ പങ്കെടുക്കും. കൂടാതെ ചടങ്ങിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. പ്രസിഡന്റ് റോയ് സി ആന്റണി, ഗോൾഡൻ ജൂബിലി ചെയർമാൻ അബ്രഹാം ജോൺ, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മത്തുണി, പീറ്റർ സോളമൻ, വർഗീസ് കാരക്കൽ,പീറ്റർ പൈലി, കെ ഈ റിച്ചാർഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.