കെ സി എ ഓണ മഹോത്സവം 2016

_67A3577ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ ഈ വർഷത്തെ ഓണത്തിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , സ്പെറ്റംബർ ഒന്ന് മുതൽ പതിമൂന്നുവരെ ഓണം മഹോത്സവം എന്ന പേരിൽ കെ സി എ അങ്കണത്തിൽ വച്ച് നടത്തുന്ന പരുപാടിയിൽ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ ഐ എ എസ് പ്രശസ്ത സിനിമ നടി ഷീല എന്നിവർ പങ്കെടുക്കും , കെ സി എ പ്രസിഡന്റ് കെ പി ജോസ് , സെക്രട്ടറി വിജു കെ ജോസ് , യു എ ഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് വിനീഷ് കുമാർ , ലിയോ പുൽപള്ളി , വര്ഗീസ് ജോസഫ് ,വര്ഗീസ് കാരക്കൽഎന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ

സെപ്റ്റംബർ – 01 അത്താഘോഷം
02 – വടം വലി
3 മുതൽ 7 വരെ കായിക മത്സരങ്ങൾ
08 – പായസ മത്സരം
09 – പൂക്കള മത്സരം
11 – തിരുവാതിര
12 – പൊന്നോണ സന്ധ്യ
13 – ഓണ സദ്യ