ബഹ്റൈൻ : കേരള കാതലിക് അസോസിയേഷൻ ഓണത്തിനോടെ അനുബന്ധിച്ചു 54 മത് ഓണം പൊന്നോണം 2023 എന്നപേരിൽ ബി എഫ്സിയുമായി സഹകരിച്ചു പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു ആഗസ്റ്റ് 18 ന് വെള്ളിയാഴ്ച്ച ഉത്ഘാടന പരിപാടികളോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും . ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ നടക്കും . ഓണാഘോഷ പരുപാടികൾക്കൊപ്പം പായസം മത്സരം , തിരുവാതിര , ഓണപ്പാട്ട് മത്സരം , പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ തനി മലയാളി ഓണപ്പുടവ മത്സരം . , വടംവലി മത്സരം , വള്ളപ്പാട്ട് മത്സരം , ഉറിയടി , പുലികളി എന്നിവ സംഘടിപ്പിക്കും . ആഗസ്റ്റ് 31 ന് ഗ്രാൻഡ് ഫിനാലെ നടക്കും . സെപ്തംബർ ഒന്നിന് വെള്ളിയാഴ്ച ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികൾ സമാപിക്കും . ഓണാഘോഷ കമ്മീറ്റി ചെയർമാൻ സേവി മാത്തുണ്ണി , വൈസ് ചെയർമാന്മാരായ റോയ് സി ആന്റണി , കെ ഇ റിച്ചാർഡ് , പ്രസിഡന്റ് നിത്യൻ തോമസ് , വൈസ് പ്രസിഡന്റ് തോമസ് ജോൺ , ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി , ട്രെഷർ അശോക് മാത്യു , എന്റർടൈമെന്റ് സെക്രട്ടറി ജിതിൻ ജോസ് , സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ , കോർ ഗ്രൂപ്പ് ചെയര്മാന് എബ്രഹാം ജോൺ , കൺവീനർമാരായ മനോജ് മാത്യു , അജി പി ജോയ് , ജിൻസ് ജോസഫ് , ബാബു വർഗീസ് , പീറ്റർ സോളമൻ , കെ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടക സമിതി ആണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു