കെ.സി.എ വോളീബോൾ ടൂർണമെന്റ് 2019

ബഹ്‌റൈൻ :  കെ സി എ സയാനി മോട്ടോർസ് ഇന്റർനാഷണൽ വോളീബോൾ ടൂർണമെന്റ് 2019 കെ സി എ അങ്കണത്തിൽ വച്ച് ഒക്ടോബർ മാസത്തിൽ നടക്കുമെന്ന് കെ സി എ ആക്ടിങ് പ്രസിഡന്റ് ശ്രി നിത്യൻ തോമസും ജനറൽ സെക്രട്ടറി ശ്രി വർഗീസ് ജോസഫും അറിയിച്ചു. ഒക്ടോബർ 12 ശനിയാഴ്ച്ച  വൈകിട്ട് 7.30നു കെ സി എ യിൽ വച്ച് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിലേക്കും അതിനുശേഷമുള്ള മത്സരം വീക്ഷിക്കുന്നതിനും  എല്ലാ സ്പോർട്സ് പ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.കഴിഞ്ഞ പല ദശാബ്ദങ്ങളായി നടത്തി വരുന്ന വോളീബോൾ ടൂർണമെന്റിന്റെ പ്രധാന ഉദ്ദേശം സ്പോർട്സ് എന്ന മാധ്യമത്തിലൂടെ ആശയവിനിമയം നടത്തുന്നതിനും ഐക്യവും സാഹോദര്യവും കെട്ടിപ്പടുക്കുന്നതിനുമാണ്.സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ തുടങ്ങിയുള്ള രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ദേശീയ അന്തർദേശീയ കളിക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ സമ്മാനങ്ങളും ക്യാഷ് അവാർഡും വിജയികൾക്ക്‌ നൽകുന്നതാണ്.കെ സി എ എല്ലാ വർഷവും നടത്തിവരുന്ന ഈ വോളീബോൾ ടൂർണമെന്റിന്റെ പ്രയോജകരാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സയാനി മോട്ടോർസ് ജനറൽ മാനേജർ ശ്രി മൊഹമ്മദ് സാക്കി പറഞ്ഞു.കുറഞ്ഞത് 8 ടീമുകൾ എങ്കിലും പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ രണ്ടു പൂളുകളായി തിരിച്ചു ആണ് ലീഗ് മത്സരങ്ങൾ നടക്കുക എന്ന് കെ സി എ സ്പോർട്സ് സെക്രട്ടറി ശ്രി എം കെ ജേക്കബ് പറഞ്ഞു. ഓരോ പൂളിൽ നിന്നും പോയിന്റ് നിലയിൽ മുന്നിലുള്ള 2 ടീമുകൾ വീതം സെമിഫൈനലിലേക്കു യോഗ്യത നേടും.എല്ലാ ദിവസവും വൈകിട്ട് 7.30നു മത്സരങ്ങൾ ആരംഭിക്കുമെന്നും ടൂർണമെന്റിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായും വോളീബോൾ കൺവീനർ ശ്രി ഷിജു ജോൺ അറിയിച്ചു. പ്രത്യേക സീറ്റിങ് ക്രമീകരണങ്ങൾ ആണ് കാണികൾക്കായി ഒരുക്കുന്നത്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ശ്രി തോമസ് പുത്തൻവീടൻ ടൂർണമെന്റ് കൺവീനർ ആയിട്ടുള്ള ഒരു വലിയ കമ്മിറ്റിക്കു രൂപം കൊടുത്തിട്ടുണ്ട്ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 39243381, 39436700, 39294910 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.