കെ. സി. ഇ. സി. പ്രവര്‍ത്തന ഉദ്ഘാടനം നടത്തി.

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2021-22 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു. പ്രസിഡണ്ട് റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിന്‌ ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം അര്‍പ്പിച്ചു.

പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങിന​‍് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സി. ഇ. ഒ. ഡോക്ടര്‍ ജോര്‍ജ്ജ് ചെറിയാന്‍ മുഖ്യ അതിഥി ആയിരുന്നു. പ്രവര്‍ത്തന വര്‍ഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹീര ഷാബു, റീനു മാത്യൂ, മുഖ്യ അതിഥി ഡോ. ജോര്‍ജ്ജ് ചെറിയാന്‍ എന്നിവര്‍ക്ക് കെ. സി. ഇ. സി. യുടെ ഉപഹാരങ്ങള്‍ കൈമാറി.

2021-22 പ്രവര്‍ത്തന വര്‍ഷത്തില്‍ നടത്തുന്ന ഏകദേശം പതിനൊന്ന്‍ പരിപാടികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്കൊണ്ടുള്ള “ഇയര്‍ പ്ലാന്‍” പുറത്തിറക്കുകയും കെ. സി. ഇ. സി. ട്രഷറാര്‍ റിജോ ജോണി ഓരോ പ്രോഗ്രാമുകളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. മനോഹരമായ ഗാന ശുശ്രൂഷയ്ക്ക് ബഹറൈന്‍ മലയാളി സി. എസ്സ്. ഐ. പാരീഷ് ക്വൊയര്‍ നേത്യത്വം നല്‍കി. റവ. ഫാദര്‍ റോജന്‍ പേരകത്ത് ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ റിജോ തങ്കച്ചന്‍ നന്ദിയും അര്‍പ്പിച്ചു.