മനാമ:ഗൾഫിൽ പഠിക്കുന്ന പ്രവാസികളായ വിദ്യാർഥികൾ ആശങ്കയിലാണ്. ജൂലൈ ആറിനാണ് കീം പ്രവേശന പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിഭാഗം പ്രവാസി വിദ്യാർഥികൾക്കും പ്രവേശ പരീക്ഷ എഴുതുക അപ്രായോഗികമാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ് ഈ വിഷയം കേരള സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്റെ ആദ്യഘട്ടമായി ബഹ്റൈനിലെ പ്രവാസി വിദ്യാർഥികളിൽ നിന്നും ഐ വൈ സി സി പരാതി സ്വീകരിച്ചു തുടങ്ങിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആയിരകണക്കിന് വിദ്യാർഥികളാണ് ബഹറിനിൽ മാത്രം പരീക്ഷ എഴുതുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത് എന്ന് മനസിലാക്കുവാൻ സാധിച്ചു. ദുബായ് കേന്ദ്രീകരിച്ച് പരീക്ഷ കേന്ദ്രമുണ്ടെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദ്യാർഥികൾക് അവടെ എത്തി പരീക്ഷ എഴുതുക അപ്രായോഗികമാണ്. ഈ വിഷയങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,പ്രതിപക്ഷ നേതാവ്,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് എന്നിവർക്ക് പരാതി അയക്കുകയും.ശ്രി ഷാഫി പറമ്പിൽ എം എൽഎ യെ ഫോണിൽ വിളിച്ച് ആശങ്ക അറിയിക്കുകയും,അദ്ദേഹം ഈ വിഷയത്തിൽ ഇടെപെടാം എന്ന് ഐ വൈ സി സി നേതൃത്വത്തിന് ഉറപ്പ് നൽകിയിട്ടുണ്ട് എന്നും ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു