മനാമ : നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗ്ഗീയതയാണ്. വർഗ്ഗീയത നമ്മുടെ സമൂഹത്തെ ക്യാൻസർ പോലെ കാർന്നുതിന്നുകയാണ്, വർഗ്ഗീയതയുടെയും, ഫാസിസത്തിന്റെയും മൊത്ത കച്ചവടക്കരായി കേരള ഗവൺമെന്റ് മാറി എന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ജില്ലാ നേതൃസംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.പഴകുളം മധു.ബി ജെ പി എന്നു പറയുന്ന രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തിക്ക് എല്ലാവിധ സപ്പോർട്ടും ചെയ്ത് കൊടുക്കുന്ന പാർട്ടിയായി കേരളത്തിലെ സി പി എം മാറിയിരിക്കുന്നു. അവരുടെ പ്രവൃത്തിയും, വാക്കുകളും തമ്മിൽ യാതൊരു ബന്ധവും ഇല്ല, ഇടതില്ലെങ്കിൽ ഇൻഡ്യയില്ല എന്നാണ് കേരള മുഖ്യമന്ത്രി പിണറായി പറയുന്നത്, ഇൻഡ്യയിൽ ഇലക്ഷൻ നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആധിപത്യമുണ്ടായിരുന്ന, ഇന്ന് നാമമാത്രമുള്ള ബംഗാളിലും, ത്രിപുര യിലും തെരെഞ്ഞടുപ്പ് കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും, ഇൻഡ്യയിലെ നിലവിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കുടുംബ സമ്മേതം അടിച്ചു പൊളിക്കാൻ വിദേശത്ത് പോയിരിക്കുകയാണ്, മോഡി സർക്കാർ മാറിയാലെ ഇൻഡ്യ നിലനിൽക്കുകയുള്ളു, ഇൻഡ്യൻ ഭരണഘടന നിലനിൽക്കുകയുള്ളു. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി യുടെ ഭരണം പോകണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്ന് എന്നും അദ്ദേഹം അഭിപ്രായപെട്ടു. ഒ ഐ സി സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ,ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.സ്, മനു മാത്യു, ഷമീം കെ. സി, അഡ്വ. ഷാജി സാമൂവൽ, ജേക്കബ് തേക്കു തോട്, ജീസൺ ജോർജ് , ഷിബു ബഷീർ, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു.ഒഐസിസി നേതാക്കളായ വിഷ്ണു കലഞ്ഞൂർ, വർഗീസ് മോഡിയിൽ, ജോൺസൻ കല്ലുവിള, ചെമ്പൻ ജലാൽ, ജവാദ് വക്കം, നസിം തൊടിയൂർ, സുനിൽ കെ ചെറിയാൻ, ജില്ലാ പ്രസിഡന്റ് മാരായ സന്തോഷ് കെ നായർ, മോഹൻ കുമാർ നൂറനാട്, സിജു പുന്നവേലി, ജാലിസ് കെ. കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, വില്യം ജോൺ, ബൈജു ചെന്നിത്തല,രഞ്ജിത്ത് പടിക്കൽ,ശ്രീജിത്ത് പാനായി, നിജിൽ രമേശ്,മുനീർ യൂ,ഷീജ നടരാജ്, ജില്ലാ ഭാരവാഹികൾ ആയ രാജീവ് പി മാത്യു, അനു തോമസ് ജോൺ,സുമേഷ് അലക്സാണ്ടർ, സന്തോഷ് ബാബു, വർഗീസ് മാത്യു, കോശി ഐപ്പ്, മോൻസി ബാബു, ബിപിൻ മാടത്തേത്ത്, സിബി അടൂർ,അജി പി ജോയ്, ജിസു പി ജോയ്,ശോഭ സജി, ബ്രെയിറ്റ് രാജൻ, ബിജോയ് പ്രഭാകർ, ബിജു വർഗീസ്, ബിനു മാമ്മൻ, എബിൻ ആറന്മുള, ഷാജി ജോർജ്, സ്റ്റാലിൻ ഏനാത്ത്, ക്രിസ്റ്റി പി വർഗീസ്, ഷാജി ഡാനി, ഷാബു ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.