കേരള ഗാലക്സി വേൾഡ് ബഹ്റിൻ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

മനാമ : കേരള ഗാലക്സി വേൾഡ് ബഹ്റിൻ കുടുംബ സംഗമവും ഓണാഘോഷവും ഐമാക് ബി എം സി ഹാളിൽ വെച്ച് നടന്നു 30 ദിവസം നടക്കുന്ന ഐമാക് ബി എം സി ശ്രാവണ മഹോൽസവത്തിൻ്റെ ഭാഗമായി കേരള ഗാലക്സി കുടുംബ സംഗമം ഐമാക് ബി എം സി ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടനം ചെയ്തു രാജീവ് തുറയൂർ സ്വാഗതം പറഞ്ഞു രക്ഷാധികാരി വിജയൻ കരുമല അദ്യക്ഷം വഹിച്ചു വിജയൻ കരുമലയും ഫ്രാൻസിസ് കൈതാരവും ചേർന്ന് ദീപം തെളിയിച്ചു തുടർന്ന് ബഹ്റിനിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ബഷീർ അമ്പലായി. കെ ടി. സലിം മോനി ഒടി കണ്ടത്തിൽ, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, കാത്തു എന്നിവർ ആശംസയർപ്പിച്ചു പ്രസ്തുത ചടങ്ങിൽ ബഹ്റിനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്യങ്ങളായ ശ്രീ ഫ്രാൻസിസ് കൈതാരത്ത് മോനി ഒടി കണ്ടത്തിൽ ബഷീർ അമ്പലായി കെ ടി സലിം സുധീർ തിരുനിലത്ത് അൻവർ നിലമ്പൂർ വിജയൻ കരുമല എന്നിവരെയും നിരവധി നിശബ്ദ ജീവകാരുണ്യ പ്രവർത്തകരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു തുടർന്ന് നടന്ന കലാവിരുന്ന് വിനോദ് അരൂർ രാജീവൻ കൊയിലാണ്ടി ജിതിൻ പേരാമ്പ്ര വിജയൻ ഹമദ് ടൗൺ വിനോജ് ഷംസീർ പയ്യോളി ഷക്കീല മുഹമ്മദലി ,ഖാലിദ് സീനത്ത് തുടങ്ങിയവർ നിയന്ത്രിക്കുകയും സിബി കുര്യൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.