ബഹ്റൈൻ : മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റ്റെ നിര്യാണത്തിൽ കേരള മീഡിയ ഫോറം ബഹ്റൈൻ (കെ .എം .എഫ് )അനുശോചിച്ചു . ജോമോന്റെ അകാല വിയോഗത്തോടെ ബഹ്റൈനിലെ മലയാള മാധ്യമ മേഖലക്ക് പ്രതിഭാ ശാലിയായ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വാര്‍ത്തകളോട് എന്നും സത്യസന്ധത പുലര്‍ത്തിയ ജേര്ണിലിസ്റ്റായിരുന്നു ജോമോന്. മാധ്യമ മേഖലയില്‍ വരുന്ന എല്ലാ സാങ്കേതിക, ബൗദ്ധിക വളര്‍ച്ചകളെയും ഉള്‍ക്കൊള്ളാനും അതിനൊത്ത് വളരാനുമായി ജോമോന് കഠിന പ്രയത്നം നടത്തി. മികച്ച കാമറാമാന്, ഫൊട്ടോഗ്രഫര്‍, വീഡിയോ എഡിറ്റര്‍ എന്നിങ്ങനെ ജോമോന് വിശേഷങ്ങള്‍ നിരവധി. ജോമോൻറ്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന കുറിപ്പിൽ കെ എം എഫ് അംഗങ്ങൾ അറിയിച്ചു . ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോമോന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും കേരള മീഡിയ ഫോറം ബഹ്റൈൻ അറിയിച്ചു.