ഭാവി തലമുറയെ പരിഗണിക്കു​​​​മ്പോൾ കേരളത്തിന്​ കെ റെയിൽ അനിവാര്യം: ബെന്യാമിൻ…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം…അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ്​ സർക്കാർ നിലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്.. മ​ലയോര ഹൈവേ, തീരദേശ റോഡ്​ എന്നിവക്കായി ഭൂമി ഏറ്റെടുത്തിരിക്കുന്നത്​ രീതിയിൽ തന്നെയാണ് കെ റയിലിനും ഭൂമി ഏറ്റെടുക്കുന്നത്..ഇത്​ അറിയാതെയാണ്​ സാധാരണക്കാരായ പലരും സമര രംഗത്തുള്ളത്​. താൻ ജനിച്ച സ്ഥലത്ത്​ നിന്ന്​ മാറി താമസിക്കാൻ തയാറല്ല എന്ന വാദം ബാലിശമാണ്..പ്രായോഗികമായി ചിന്തിച്ച്​ ഭാവിതലമുറയെ കൂടി കണക്കിലെടുത്താവണം നാം നമ്മുടെ പ്രവർത്തനങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.. അതിനാൽ തന്നെ കെ റയിൽ കേരളത്തിന്‌ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു…