ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ പുതിയ ഗവര്‍ണറാകും. ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേരളം കൂടാതെ, ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഭഗത് സിങ് കോഷ്യാരി ആണ് മഹാരാഷ്ട്ര പുതിയ ഗവര്‍ണര്‍. ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമചല്‍ ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ആരിഫ് മുസ്ലിം വിഭാഗത്തിന്റെ പുരോഗനത്തിനായി വാദിക്കുന്ന പ്രമുഖനാണ്.