പ്രവാസി ക്വാറന്റൈൻ  മാനദണ്ഡം കേന്ദ്ര ഉത്തരവ് കേരളം ഉടൻ നടപ്പിലാക്കണം – രാജു കല്ലുംപുറം

ബഹ്‌റൈൻ : വിദേശത്തു നിന്നും  അവധിക്കു നാട്ടിൽ വരുന്ന പ്രവാസികൾ യാത്ര തുടങ്ങുന്ന രാജ്യത്തു നിന്നും  72 മണിക്കൂറിനകം ടെസ്റ്റ് ചെയുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹജരാക്കുന്നവർക്കും, ഇറങ്ങുന്ന വിമാനത്താവളങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവർക്കും ക്വാറന്റൈൻ ആവിശ്യമില്ല എന്ന കേന്ദ്ര സർക്കാർ ഉത്തരവ് കേരളം ഉടൻ നടപ്പിലാക്കണമെന്ന് ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
കുട്ടികളുടെ വിദ്യാഭാസം,  രോഗികളായിട്ടുള്ളവരുടെ  ചികിത്സ, മാതാപിതാക്കളുടെ മരണം എന്നി അടിയന്തര ഘട്ടങ്ങളിൽ ഹൃസ്വ അവധിക്കു നാട്ടിൽ വരുന്നവർക്ക് ആശസകരമായ ഈ ഉത്തരവ് കേരളാ സർക്കാർ നടപ്പിലാക്കാത്തത് പ്രവാസികളോടുള്ള സർക്കാരിൻറെ തികഞ്ഞ അവഗണനയാണ്.
രോഗ ഭീഷണിയാലും തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതകൾ മൂലവും മനസികസംഘർഷത്തിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ആശ്വാസകരമായ ഈ ഉത്തരവ് നടപ്പിലാക്കാത്ത ഇടതുപക്ഷ സർക്കാരിൻറെ നടപടിക്കെതിരെ  ഓ ഐ സി സി ശക്തമായ പ്രതിക്ഷേധം അറിയിച്ചു.പ്രസ്തുത ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും രാജു കല്ലുംപുറം അറിയിച്ചു