ബഹ്‌റൈൻ : കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബഹ്‌റൈൻ (KSCA ) ശ്രീ മന്നത്തു പത്മനാഭൻ പിള്ളയുടെ നാമത്തിൽ നൽകുന്ന മന്നം അവാർഡ് 2022 സിനിമ നടൻ ഉണ്ണി മുകുന്ദന് നൽകുമെന്ന് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഒന്നാം ഈദ് ദിനത്തിൽ മന്നം ജയന്തി 146 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമണിക്ക് നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും . ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരിക്കും പുരസ്കാരമെന്നു കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ പറഞ്ഞു . ഇതോടൊപ്പം കെ എസ് സി എ നളകലാരത്ന പുരസ്കാരം പഴയിടം മോഹനൻ നമ്പൂതിരിക്കും ,ഹ്യൂമാനിറ്റേറിയൻ കെ ജി ബാബുരാജിനും , വാദ്യകലാശ്രീ പുരസ്കാരം പെരുവനം കുട്ടൻ മാരാർക്കും , വൈഖരി പുരസ്കാരം ശ്രീജിത്ത് പണിക്കർക്കും , ബിസിനസ് എക്സലന്സ് ശരത് പിള്ളക്കും കൂടാതെ മികച്ച സാമൂഹിക പ്രവർത്തകയായ വനിതയെ ശക്തി പ്രഭാ പുരസ്‌കാരവും നൽകി ആദരിക്കും.ഇത് ഏഴാം മന്നം അവാർഡാണ് നൽകുന്നത്.ഭരത് സുരേഷ് ഗോപി , മരണമടഞ്ഞ ആർ ബാലകൃഷ്‌ണപിള്ള , കെ ജി മാധവൻ നായർ , ഡോക്ടർ എൻ ഗോപാലകൃഷണ പിള്ള, പ്രൊ.വി രാജശേഖരൻ പിള്ള എന്നിവർക്കാണ് മുൻപ് മന്നം അവാർഡ് നൽകിയത് . ഇതോടൊപ്പം വിവിധ കലാപരിപാടികളും നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ എസ് സി എ ബാലകലോത്സവത്തിനു മെയ് ആദ്യ വാരത്തിൽ തുടക്കം കുറിക്കും. ഓപ്പൺ ടു ഓൾ ആയി നടത്തുന്ന പരുപാടിയിൽ 600 ഓളം പേര് വിവിധ പരുപാടികളിലായി പങ്കെടുക്കും , ഗ്രാൻഡ് ഫിനാലെ ജൂൺ ആദ്യവാരം നടക്കുമെന്നും ബാലകലോത്സവം ജന : കൺവീനർ ശശിധരൻ പറഞ്ഞു . ഇതിനായി നൂറോളം പേര് അടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു . കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ നായർ , ജെന :സെക്രട്ടറി സതീഷ് നായർ , വൈസ് പ്രസിഡന്റ് ഹരി ആർ ഉണ്ണിത്താൻ , എന്റർടൈൻമെന്റ് സെക്രട്ടറി രെഞ്ചു ആർ നായർ , മനോജ് രാധാകൃഷ്‌ണൻ , ശിവകുമാർ , സന്തോഷ് നാരായണൻ , രാധാകൃഷ്ണൻ വല്യത്താൻ , അവാർഡ് ജൂറി മെമ്പർ അജയ് പി നായർ , ബാലകലോത്സവം ജന : കൺവീനർ ശശിധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു