കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം

 ബഹ്‌റൈൻ : കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു.ഗുദൈബിയയിലെ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ ആസ്ഥാനത്തു നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ശ്രീ പമ്പാവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.മനോജ്കുമാർ സ്വാഗതം പറഞ്ഞു. അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപാരിപാടികളും വിഷുക്കണി ദർശനവും കുട്ടികൾക്ക്‌ വിഷുകൈനീട്ടവും നൽകി. അസിസ്റ്റന്റ്‌ സെക്രട്ടറി ശ്രീ അനിൽ നീർവ്വിളാകം, കൾച്ചറൽ സെക്രട്ടറി ശ്രീ.സന്തോഷ്‌ കയറാട്ട്‌ എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും നടന്നു. വൈസ്‌ പ്രസിഡന്റ്‌ ശ്രീ.ജയകുമാർ പിള്ള നന്ദി രേഖപ്പെടുത്തി. മുതിർന്ന അംഗങ്ങൾ അടക്കം നിരവധി കുടുംബങ്ങൾ വിഷു ആഘോഷത്തിൽ പങ്കെടുത്തു.